ബിജെപിക്ക് നശിപ്പിക്കാനേ അറിയൂ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം സാന്പത്തിക മാന്ദ്യം നേരിടുന്നു എന്ന വിദഗ്ധരുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.ബിജെപിക്ക് ഒന്നും നിര്‍മിക്കാന്‍ അറിയില്ലെന്നും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിര്‍മിച്ചവ നശിപ്പിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ബിഎസ്‌എന്‍എല്‍, റെയില്‍വേ, വാഹനവിപണി തുടങ്ങിയവ നേരിടുന്ന സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

