എംപിമാര്‍ക്ക് പരിശീലന ക്ലാസുമായി ബിജെപി


ഡല്‍ഹി: ബിജെപി എം‌പിമാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി മൂന്ന് നാല് തിയതികളിലാണ് എംപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സെഷനുകള്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 'അഭ്യാസ് വര്‍ഗ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടിയില്‍ എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പാര്‍ട്ടി പര്‍ലമെന്ററി ഓഫീസ് നിര്‍ദേശനം നല്‍കിയിട്ടുണ്ട്

പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് പരിശീലന സെഷനുകള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍നുള്ളിലും പുറത്തും ബിജെപി എംഎല്‍എമാര്‍ എങ്ങനെ പെരുമാറണം, പൊതു പ്രശ്നങ്ങളില്‍ ഏതു തരത്തി ഇടപെടണം തുടങ്ങിയ കാര്യങ്ങളില്‍ എംപിമാര്‍ക്ക് കൃത്യമായ ധാരണം നല്‍കുന്നതിനായാണ് പരിശീലന പരിപാടി.

പരിശീലന പരിപാടികളിലെ വിവിധ സെഷനുകളില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ എംപിമാര്‍ക്ക് മാര്‍ഗ‌നിര്‍ദേശം നല്‍കും. പ്രധാന മന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരും എംപിമാരുമായി സംസാരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed