നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ന്യൂഡൽഹി: ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ധനമന്ത്രിയെ കഴിവില്ലാത്തവര്‍ എന്നു വിളിച്ചുകൊണ്ടായിരുന്നു രാഹുലിന്‍ വിമര്‍ശനം.
രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍. മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്‍റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്‍റെ മുഴുവന്‍ വേഗതയിലും വരുന്നതാണ്" രാഹുല്‍ കുറ്റപ്പെടുത്തി. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അതിന്‍റെ അവസാനങ്ങളിലെത്തിച്ചെന്ന് രാഹുല്‍ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed