ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 നവംബറിൽ എത്തും
കൊച്ചി: സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 നവംബറിൽ തീയേറ്ററിലെത്തും. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർഗിലും കണ്ണൂരിലുമായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂൺ ഷോട്ട് എന്‍റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് കുരുവിളയാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം നവംബർ എട്ടിന് തീയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

