താനിപ്പോൾ അധ്യക്ഷനല്ല, കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ
ന്യൂഡൽഹി: കോൺഗ്രസിനു പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി. താനിപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ല. കോൺഗ്രസ് പ്രവർത്തക സമിതി എത്രയും വേഗം യോഗം ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ പറഞ്ഞു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്. എന്നാൽ രാഹുലിന്‍റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി യോഗം തള്ളിയിരുന്നു.

