പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ചതിന് എസ്.ഐ.ക്കെതിരെ നടപടി


ചണ്ഡീഗഢ്: പാർക്കിൽ പരസ്യമായി മൂത്രമൊഴിച്ചതിന് എസ്.ഐ.ക്കെതിരെ നടപടി. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹർപരംജിത് സിങിനെ എ.എസ്.ഐയായി തരംതാഴ്ത്തിയാണ് ചണ്ഡീഗഡ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് എസ്.ഐ. പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സെക്ടർ 41−ലെ പാർക്കിൽ പട്ടാപ്പകൽ യാതൊരു മറയുമില്ലാതെയായിരുന്നു എസ്.ഐ.യുടെ മൂത്രമൊഴിക്കൽ. സംഭവസമയത്ത് ഒട്ടേറേപേർ പാർക്കിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ എസ്.ഐ. ആളുകളുടെ മുൻപിൽ നിന്ന് കാര്യം സാധിച്ചു. ഇതിനിടെ ചിലർ എസ്.ഐ. മൂത്രമൊഴിക്കുന്നത് മൊബൈലിൽ പകർത്തിയപ്പോഴും അദ്ദേഹം തടഞ്ഞിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed