ഗുജറാത്ത് തീരത്തേയ്ക്ക് വായു ചുഴലിക്കാറ്റ്
ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റിന്റെ ദിശ മാറി ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.ഗുജറാത്തിലെ കച്ചില്‍ 17, 18 തീയതികളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും. കാറ്റ് അടുത്ത വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് നിഗമനം. തുടര്‍ന്ന് പോര്‍ബന്ദര്‍, ദ്വാരക ജില്ലകളില്‍ മണിക്കൂറില്‍ 50-60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. പിന്നീട് വേഗത കുറഞ്ഞ് 30-40 കി. മീ വേഗതയില്‍ സോമനാഥ്, ജുനാഗഢ് എന്നിവിടങ്ങളിലും വീശും.പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് മാറുമെന്നും ക്രമേണ കാറ്റിന്റ വേഗത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

