മഹാനടൻ സത്യനായി ജയസൂര്യ
കൊച്ചി: മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ സത്യന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ജയസൂര്യ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സത്യൻ ആയി അഭിനയിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് ജയസൂര്യ വ്യക്തമാക്കിയത്. ഒരു ഫാൻമെയ്‍ഡ് പോസ്റ്ററും ജയസൂര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
രതീഷ് രഘു നന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ, കെ .ജി സന്തോഷ് എന്നിവരാണ് രചന നിർവ്വഹിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

