യോഗിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി
| ലഖ്നനൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പ്രശാന്ത് കനോജിയയെ ജയിലിലടച്ച യു.പി പൊലീസിന്റെ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. പ്രശാന്ത് കനോജിയയ്ക്ക് ഉടൻ ജാമ്യം നൽകണമെന്നും അദ്ദേഹം ചെയ്ത കുറ്റം കൊലപാതകമൊന്നുമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടൊപ്പം സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് മാറ്റം വരുത്താനാകാത്തതുമാണെന്നും കോടതി അറിയിച്ചു. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. ഇത്തരമൊരു കേസില്‍ 22 ദിവസം റിമാന്‍റ് ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ സുപ്രീം കോടതി വ്യക്തികളുടെ സ്വാതന്ത്രം പരമപ്രധാനമാണെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹിയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ലഖ്നൌവിലേക്ക് കൊണ്ടുപോവുകയായിരുന്നു. |

