മേനക ഗാന്ധിക്ക് ഇലക്ഷൻ കമ്മിഷന്റെ താക്കീത്


 

ന്യൂഡൽഹി: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിൽ കിട്ടില്ലെന്ന പരാമർശം തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ സർക്കോദ ഗ്രാമത്തിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മേനക ഗാന്ധി വിവാദ പ്രസംഗം നടത്തിയത്.

ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നല്കിയിട്ടുണ്ട്. ഈ പരാമർശം നടത്തിയതിന് നേരത്തേ സുൽത്താൻ പുർ കളക്ടർ മേനകയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.                                                                                                                                                                                                                                മേനകയെ തിരഞ്ഞെടുത്തില്ലെങ്കിൽ മണ്ഡലത്തിലെ മുസ്ലിങ്ങൾക്ക് ജോലി നൽകില്ലെന്ന ഒരു പ്രാദേശിക നേതാവിന്റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമർശം വന്നത്. എന്നാൽ തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു മേനകയുടെ നിലപാട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed