റഷ്യയുടെ സാറ്റൻ–2 മിസൈൽ നിർമാണ പ്ലാന്റിൽ വൻ സ്ഫോടനം

അമേരിക്കയെയും നാറ്റോ സഖ്യത്തിലെ യൂറോപ്യൻ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യയുടെ സാറ്റൻ–2 മിസൈൽ നിർമാണ പ്ലാന്റിൽ സ്ഫോടനം. അണവായുധ മിസൈൽ നിർമിക്കുന്ന സൈബീരിയയിലെ പ്ലാന്റിലാണ് കഴിഞ്ഞ ദിവസം വൻ സ്ഫോടനങ്ങളും തീയും കണ്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സ്ഫോടനത്തിന് കാരണമെന്താണെന്ന് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. വൻ പൊട്ടിത്തെറി കേട്ടതായി സമീപവാസികൾ പറഞ്ഞു. ഏറെ ഉയരത്തിൽ പൊങ്ങിയ തീയിന്റെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. സൈബീരിയയിലെ ക്രസ്മാഷ് കോംപ്ലക്സിലാണ് സ്ഫോടനമുണ്ടായത്. സാറ്റന്‍–2 നു പുറമെ സെനിത്, പ്രോട്ടോൺ റോക്കറ്റുകളും ഇവിടെ നിർമിക്കുന്നുണ്ട്.