ശക്തമായി തിരിച്ചടിച്ച് ഇന്ത്യ : ഭീകരതാവളം ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തകർന്നു


ന്യൂഡൽഹി : പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടി നൽകി ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളമാണ് തകർത്തതെന്നാന്നും ആക്രമണത്തിൽ താവളം പൂര്‍ണമായി തകര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

12 മിറാഷ് 2000 ജെറ്റ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. പാക്ക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed