ഇരകളെ സംരക്ഷിക്കേണ്ടവർ എൻഡോസൾഫാൻ കമ്പനിയുടെ അച്ചാരം വാങ്ങിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു:ദയാബായ്


മനാമ:എൻഡോ സൾഫാൻ ദുരിതബാധിതരെ സഹായിക്കാൻ ആദ്യകാലത്ത് കൂടെ നിന്നവരെല്ലാം ഇപ്പോൾ പുറം തിരിഞ്ഞു നിൽക്കുകയാണെന്നും ഉദ്യോഗസ്‌ഥർ അടക്കമുള്ള വലിയ ഒരു വൃന്ദം എൻഡോ  സൾഫാൻ കമ്പനിയുടെ അച്ഛരം വാങ്ങിയുട്ടുണ്ടാകുമെന്ന് സംശയിക്കുന്നതാണ് പിന്നീട് നടന്ന പല പ്രവർത്തികളിൽ നിന്നും മനസ്സിലാകുന്നതെന്ന്  എൻഡോ  സൾഫാൻ   ഇരകൾക്കു വേണ്ടി സമരം ചെയ്യുന്ന സാമൂഹ്യ പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു.  ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ വർക്ക് ഓഫ്  മേഴ്‌സി അവാർഡ് സ്വീകരിക്കാൻ ബഹ്‌റൈ നിലെത്തിയ അവർ ഇന്ന് സംഘടകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇരകളെയും കൊണ്ട് തിരുവനന്തപുരത്തു സമരം ചെയ്യാൻ പോയപ്പോൾ കുട്ടികളെയും കൊണ്ട് പോകുന്നത്  'പീഡനം  ആണെന്ന നിലയിൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പത്തിരുപതു കൊല്ലമായി ഇരകൾ സഹായം തേടി  സർക്കാരാഫീസുകളുടെ തിണ്ണ നിരങ്ങേണ്ടി വന്നത്രയും പീഡനമാണോ ഇതെന്നും അവർ ചോദിച്ചു. 
ഇത്രയും ഭീകരമായ അവസ്‌ഥ മനുഷ്യനുണ്ടാകുമ്പോൾ പുറം തിരിഞ്ഞു നിന്ന സർക്കാരുകൾ തീർത്തും  മനുഷ്യത്വം മരവിച്ചു പോയവരാണോ? സഹായം നൽകാനുള്ള കാരണങ്ങളെക്കാൾ അധികൃതർ കണക്കാക്കുന്നത് സഹായിക്കാതിരിക്കാനുള്ള കണക്കെടുപ്പാണെന്നും കണക്കെടുപ്പിനു ശേഷവും  എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന നിരവധി രോഗികളെ സഹായപ്പട്ടികയുടെ പുറത്തു കാണാൻ കഴിഞ്ഞതായും ദയാബായ് പറഞ്ഞു.അവാർഡ് സ്വീകരിക്കുന്നതിലുപരി സീറോ മലബാർ സൊസൈറ്റി താൻ ഏറ്റെടുത്ത എന്തോ സൾഫാൻ ദുരിത ബാധിതരെ പുനരധിവസിക്കുന്ന പദ്ധതിയിൽ ഭാഗഭാക്കാകാമെന്ന് അറിയിച്ചത് കൊണ്ടാണ് ബഹ്റൈനിലേയ്ക്ക്  വന്നതെന്നും അവർ പറഞ്ഞു.അവാർഡ് വാങ്ങുകയും ആദരവ് വാങ്ങുകയും ചെയ്യുന്ന വേദികളിൽ ഞെളിഞ്ഞിരിക്കാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ താല്പര്യമില്ലെന്നും ദയാബായി വ്യക്തമാക്കി 

You might also like

  • Lulu Exchange
  • Straight Forward

Most Viewed