ബിജെപിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; മായാവതി
ദില്ലി: മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും എന്ന് ബിഎസ്പി അധ്യക്ഷന്‍ മായാവതി. ബിജെപിയെ അകറ്റി നിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും അതിനാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും എന്നുമാണ് മായാവതി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടുന്നതിനായി രണ്ട് സീറ്റുകളുടെ കുറവാണ് ഉണ്ടായിരുന്നത്.
ബിഎസ്പി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനം എന്നും മായാവതി അറിയിച്ചു. ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കഠിനമായി പോരാടിയിരുന്നു. ഛത്തീസ്ഗഢില്‍ ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളിലും ബിഎസ്പി നല്ല പ്രകടനം കാഴ്ച വച്ചു എന്നും മായാവതി പറഞ്ഞു.