നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രിം കോടത് ഇന്ന് പരിഗണിക്കും
ദില്ലി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡ് അടക്കമുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഹര്‍ജിയില്‍ ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗി ഹാജരാകും. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേൻ പി റാവലാണ് ഹാജരാകുന്നത്. സര്‍ക്കാറിന്റെ വാദം കേട്ട ശേഷമാണ് ദീലീപിന്റെ വാദം കോടതി കേള്‍ക്കുക. ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്.