ഉദ്യോ­ഗസ്ഥ വെ­ടി­യേ­റ്റു­ മരി­ച്ച സംഭവം : ഹി­മാ­ചൽ­പ്രദേശ് സർ­ക്കാ­രിന് സു­പ്രീ­ കോ­ടതി­യു­ടെ­ രൂ­ക്ഷ വി­മർ­ശനം


ന്യൂഡൽഹി : അനധികൃത കെട്ടിടം പൊളിച്ചുനീക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റു മരിച്ച സംഭവത്തിൽ ഹിമാചൽപ്രദേശ് സർക്കാരിന് സുപ്രീ കോടതിയുടെ രൂക്ഷ വിമർശനം. നിയമ ലംഘകരെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്നും നിയമം പാലിക്കുന്നതിൽനിന്നു സർക്കാർ പിന്നാക്കം പോയതാണ് കൊലപാതകത്തിനു കാരണമെന്നും കോടതി പറഞ്ഞു. ഹിമാചലിലെ അനധികൃത നിർമാണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. 

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി സോളൻ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഹിമാചൽ പ്രദേശിലെ കസൗളിയിൽ സുപ്രീ കോടതി ഉത്തരവനുസരിച്ച് അനധികൃത കെട്ടിടം പൊളിച്ചുനീക്കാനെത്തിയ അസിസ്റ്റന്റ് ടൗൺ പ്ലാനർ ഷെയ്ൽ ബാല ശർമ മെയ് ഒന്നിനാണു വെടിയേറ്റു മരിച്ചത്. ഒപ്പമെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു. നാരായണി ഗെസ്റ്റ്ഹൗസ് ഉടമ വിജയ് സിംഗാണ് വെടിയുതിർത്തതെന്നാണ് ആരോപണം. 

സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കസൗളി സംഭവം രാജ്യത്ത് വലിയ പ്രതിസന്ധിയുടെ തുടക്കമാണെന്ന് ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ വിശ്വാസത്തിലെടുക്കാതെ സർക്കാരിനു നിയമ ലംഘകരെ തളയ്ക്കാനാവില്ല. കസൗളിയിലെ കൊലപാതകം നിയമം നടപ്പാക്കുന്നതിലെ വീഴ്ചയുടെ ഫലമാണ്. അനധികൃതനിർമാണം നടത്തുമെന്നും തടയാനെത്തുന്ന ഉദ്യോഗസ്ഥരെ വെടിവച്ചു കൊല്ലുമെന്നും ജനങ്ങൾ പറഞ്ഞാൽ ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. 

കൊലപാതകത്തെ നിർഭാഗ്യകരമെന്നു വിശേഷിപ്പിച്ച സുപ്രീകോടതി, തങ്ങൾ നിർദേശിച്ച കസൗളിയിലെ 13 ഹോട്ടലുകൾ പൊളിക്കുന്നതിലെ പുരോഗതി അറിയിക്കാൻ ഹിമാചൽ സർക്കാരിന്റെ അഭിഭാഷകനോട് നിർദേശിച്ചു. വിശദമായ സത്യവാങ്മൂലവും മെയ് ഒൻപതിനു നൽകണം. അനധികൃത നിർമാണങ്ങൾ നീക്കാൻ നാലു സംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed