പൊടിക്കാറ്റ് : ഉത്തരേന്ത്യയിൽ മരണസംഖ്യ 120 കടന്നു
ഉത്തർപ്രദേശ് : ഉത്തരേന്ത്യയിൽ പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 120 കടന്നു. വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേ
ന്ദ്രം അറിയിച്ചു. ഉത്തർപ്രദേശിൽ പൊടിക്കാറ്റ് നാശം വിതക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഉഷ്ണതരംഗത്തിൽ ഉത്തേരേന്ത്യ ചുട്ടുപൊള്ളുന്പോഴാണ് ഇരട്ടിപ്രഹരമായി പൊടിക്കാറ്റ് കൂടി വീശുന്നത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് കാറ്റിന്റെ ഭീഷണി. ഇതിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് മരിച്ചവരിൽ ഏറെയും. നിരവധി പേർക്ക് കെട്ടിടം തകർന്നും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറ്റിൽ മരവും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണതോടെ പലയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
സാധാരണഗതിയിൽ മൺസൂണിന് മുന്‍പ് ഇത്തരത്തിൽ കാറ്റ് സാധാരണമാണെങ്കിലും ഇപ്പോഴത്തെ സ്ഥിതി അസാധാരണമാെണന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളിലും പൊടിക്കാറ്റ് ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചൂടുള്ള അന്തരീക്ഷത്തിന് പെട്ടെന്ന് മാറ്റം വന്നതോടെ ഇടിമിന്നൽ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. മരണങ്ങളിൽ പലതും ഇടിമിന്നേലറ്റുകൂടിയാെണന്നാണ് റിപ്പോർട്ടുകൾ.
ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയും ഇവിടങ്ങളിൽ ഉണ്ട്. അതേസമയം ദുരന്തസമയത്ത് രക്ഷാപ്രവർത്തനത്തിന് ഏകോപനം നൽകാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിലുള്ളത് വലിയ വിമർശനമാണ് ക്ഷണിച്ച് വരുത്തിയത്.

