കവ്വാ­യി­ കാ­യലിൽ കയ്യേ­റ്റം വ്യാ­പകം : കണ്ണടച്ച് അധി­കൃ­തർ


തൃക്കരിപ്പൂർ : കവ്വായി കായലിൽ അനധികൃത കയ്യേറ്റവും മണലൂറ്റും വ്യാപകമാകുന്പോഴും അനക്കമില്ലാതെ അധികൃതർ. പടന്ന, വലിയപറന്പ്്, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളുടെ അധീനതയിലാണ് പ്രധാനമായും കായലിന്റെ ചില മേഖലകളിൽ നല്ല തോതിൽ കയ്യേറ്റം നടന്നു കഴി‍‍ഞ്ഞു. കായലിൽ നിന്നു ചെളിമണ്ണെടുത്തു കരയോടു ചേർന്ന് ഇട്ട ശേഷം കല്ലുകെട്ടി കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ആരെങ്കിലും പരാതിപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒന്നെത്തിനോക്കി തിരിച്ചുപോകും.

പരാതിക്കാർ സമ്മർദമുണ്ടാക്കിയാൽ കയ്യേറ്റക്കാരനു സ്റ്റോപ് മെമ്മോ കൊടുക്കും. ഇതാണ് ഉദ്യോഗസ്ഥർ ആകെ ചെയ്യുന്നത്. കയ്യേറ്റത്തിനെതിരെ പരാതി ഉയർന്നില്ലെങ്കിൽ ഇഷ്ടം പോലെയാകാം. വ്യാപകമായ മണലൂറ്റിനു പുറമേ കായൽ കയ്യേറ്റത്തിനും നിയന്ത്രണമില്ലാതായതോടെ പരിസ്ഥിതിപ്രശ്നങ്ങൾ രൂക്ഷമായിട്ടുണ്ട്. വലിയപറന്പിന്റെ വടക്കൻമേഖലയെയും പടന്നയിലെ ചില പ്രദേശങ്ങളെയും കുടിനീർ ദുരിതത്തിലാക്കിയതിനു പിന്നിൽ അനധികൃത മണലൂറ്റുണ്ട്. മത്സ്യസന്പത്തിനെ നേരത്തേ തന്നെ പരിസ്ഥിതിപ്രശ്നങ്ങൾ ബാധിച്ചുകഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed