ബാ­ങ്ക് തട്ടി­പ്പു­കൾ തടയാൻ ആധാ­റിന് കഴി­യി­ല്ലെ­ന്ന് സു­പ്രീംകോ­ടതി­


ന്യൂ­ഡൽഹി ­: ആധാ­റിന് ബാ­ങ്ക് തട്ടി­പ്പു­കൾ തടയാൻ കഴി­യി­ല്ലെ­ന്ന് സു­പ്രീംകോ­ടതി­. നീ­രവ് മോ­ദി­, വി­ജയ് മല്യ എന്നി­വർ ഉൾപ്പെ­ട്ട ബാ­ങ്ക് തട്ടി­പ്പു­കൾ സംബന്ധി­ച്ച വാ­ർത്തകൾ വ്യാ­പക ചർച്ചാ­വി­ഷയമാ­യതിന് പി­ന്നാ­ലെ­യാണ് സു­പ്രീംകോ­ടതി­യു­ടെ­ നി­രീ­ക്ഷണം. ഇതു­സംബന്ധി­ച്ച അറ്റോ­ർണി­ ജനറൽ കെ­.കെ­. വേ­ണു­ഗോ­പാ­ലി­ന്റെ­ അവകാ­ശവാ­ദത്തോട് സു­പ്രീംകോ­ടതി­ വി­യോ­ജി­ച്ചു­. ആധാ­റി­ന്റെ­ കാ­ര്യക്ഷമത സു­പ്രീംകോ­ടതി­യെ­ ബോ­ധ്യപ്പെ­ടു­ത്താൻ അറ്റോ­ർണി­ ജനറൽ ബാ­ങ്ക് തട്ടി­പ്പ് അടക്കമു­ള്ള വി­ഷയങ്ങൾ ചൂ­ണ്ടി­ക്കാ­ട്ടി­യെ­ങ്കി­ലും ഭരണഘടനാ­ ബഞ്ചി­ലെ­ ജഡ്ജി­മാർ പല വാ­ദങ്ങളോ­ടും വി­യോ­ജി­പ്പ് പ്രകടി­പ്പി­ച്ചു­. ബാ­ങ്ക് തട്ടി­പ്പ് അടക്കമു­ള്ളവ ആധാർ വി­വരങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ തടയപ്പെ­ടാ­നു­ള്ള സാ­ധ്യത കു­റവാ­ണെ­ന്ന് ജഡ്ജി­മാർ നി­രീ­ക്ഷി­ച്ചു­. സമൂ­ഹത്തി­ലെ­ എല്ലാ­ തി­ന്മകൾക്കും, പ്രത്യേ­കി­ച്ച് ബാ­ങ്ക് തട്ടി­പ്പു­കൾക്ക് അറു­തി­വരു­ത്താൻ ആധാ­റിന് കഴി­യു­മെ­ന്ന് കരു­തു­ന്നി­ല്ലെ­ന്ന് ഭരണഘടനാ­ ബഞ്ചി­ലെ­ ജസ്റ്റി­സു­മാ­രാ­യ എ.കെ­. സി­ക്രി­, ചന്ദ്രചൂഢ് എന്നി­വർ നി­രീ­ക്ഷി­ച്ചു­.

തട്ടി­പ്പു­കാ­രു­ടെ­ വി­വരങ്ങളെ­ല്ലാം ബാ­ങ്കു­കൾക്ക് അറി­യാം. ഒന്നും അറി­യാ­തെ­യല്ല ബാ­ങ്കു­കൾ വാ­യ്പകൾ നൽകു­ന്നത്. ബാ­ങ്ക് ഉദ്യോ­ഗസ്ഥരു­ടെ­ അറി­വോ­ടെ­യാണ് തട്ടി­പ്പു­കൾ പലതും നടക്കു­ന്നത്. ഈ സാ­ഹചര്യത്തിൽ ബാ­ങ്ക് തട്ടി­പ്പു­കൾ തടയാൻ ആധാ­റിന് കഴി­യു­മെ­ന്ന വാ­ദത്തോട് യോ­ജി­ക്കാൻ കഴി­യി­ല്ലെ­ന്ന് ന്യാ­യാ­ധി­പർ നി­രീ­ക്ഷി­ച്ചു­. വാ­ണി­ജ്യ ഇടപാ­ടു­കളും സാ­ന്പത്തി­ക ക്രയവി­ക്രയങ്ങളും നടത്തു­ന്നത് നി­യന്ത്രി­ക്കാൻ ആധാ­റിന് കഴി­യു­മെ­ന്ന് കരു­തു­ന്നി­ല്ലെ­ന്നും ജസ്റ്റിസ് ചന്ദ്രചൂഢ് നി­രീ­ക്ഷി­ച്ചു­. ക്ഷേ­മ പദ്ധതി­കളു­കളു­ടെ­ ആനു­കൂ­ല്യങ്ങൾ തട്ടി­പ്പി­ലൂ­ടെ­ നേ­ടു­ന്നത് തടയാൻ ആധാ­റിന് കഴി­യു­മെ­ന്ന് അവകാ­ശപ്പെ­ടു­ന്നത് മനസി­ലാ­ക്കാം.

എന്നാ­ൽ, ബാ­ങ്ക് തട്ടി­പ്പു­കൾ എങ്ങനെ­ തടയു­മെ­ന്ന് മനസി­ലാ­കു­ന്നി­ല്ല. സമൂ­ഹത്തി­ലെ­ അസമത്വങ്ങൾ ആധാർ ഇല്ലാ­താ­ക്കു­മെ­ന്നാണ് കേ­ന്ദ്രസർക്കാർ അവകാ­ശപ്പെ­ടു­ന്നത്. എന്നാൽ അസമത്വം വർദ്ധി­ക്കു­ന്നു­ എന്നതാണ് വാ­സ്തവമെ­ന്നും സു­പ്രീംകോ­ടതി­യു­ടെ­ ഭരണഘടനാ­ ബഞ്ച് നി­രീ­ക്ഷി­ച്ചു­. ആധാ­റി­ന്റെ­ നി­യമസാ­ധു­ത ചോ­ദ്യംചെ­യ്ത് സമർപ്പി­ക്കപ്പെ­ട്ട പൊ­തു­താ­ൽപര്യ ഹർജി­കളി­ലാണ് സു­പ്രീംകോ­ടതി­ വാ­ദം കേ­ൾക്കു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed