മോ­ദി­ സർ­ക്കാർ ദളിത് വി­രു­ദ്ധരെ­ന്ന് ആരോ­പി­ച്ച് ബി­.ജെ­.പി­ നേ­താവ് രാ­ജി­വെ­ച്ചു­


ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നത് ദളിത് വിരുദ്ധ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ ചൗധരി മോഹൻ ലാൽ ബംഗ പാർട്ടിയിൽ നിന്നും രാജിവച്ച് ബി.എസ്.പിയിൽ ചേർന്നു. ബ്ലോക് സമിതി ചെയർമാൻ ബൽവീന്ദർ റാം, ബ്ലോക് സമിതി അംഗം ജസ്വീന്ദർ കൗർ, മെഹ്ലിയാന ഗ്രാമത്തിന്റെ മുൻ സർപ്പഞ്ച് സുരീന്ദർ സിംഗ് എന്നിവരും ചൗധരിക്കൊപ്പം ബി.എസ്.പിയിൽ ചേർന്നിട്ടുണ്ട്. ദളിത് വിരുദ്ധരെന്ന ആരോപണം നേരിടുന്ന മോദി സർക്കാരിനേറ്റ പ്രഹരമാണ് ചൗധരിയുടെ രാജിയെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് താമസം മാറിയ ചൗധരിക്കും മറ്റ് നേതാക്കൾക്കും പാർട്ടിയിലേക്ക് സ്വാഗതമെന്ന് ബി.എസ്.പി പഞ്ചാബ് അദ്ധ്യക്ഷൻ മേഘരാജ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മറ്റ് സമാന മനസ്ക്കരെയും ഒപ്പം ചേർക്കുമെന്നും ബി.എസ്.പിയുടെ വാതിലുകൾ അവർക്കായി തുറന്നിട്ടിരിക്കുകയാെണ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മോദി സർക്കാരിന്റെ ദളിത് വിരുദ്ധതയിൽ അസ്വസ്ഥനായാണ് താൻ പാർട്ടി വിട്ടതെന്ന് ചൗധരി പ്രതികരിച്ചു. എസ്.സി എസ്.ടി ആക്ടിൽ വെള്ളം ചേർത്തതാണ് മോദി സർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ദളിത് വിരുദ്ധ നടപടി. ഇങ്ങനെ നിലപാടുള്ള പാർട്ടിയുമായി ഇനി സഹകരിക്കാനാകില്ല. അതിനിലാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അകാലിദൾ എം.എൽ.എയായി ബാംഗ മണ്ധലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചൗധരി 1997 മുതൽ 2007വരെ നിയമസഭാംഗമായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ചൗധരി സ്വർണ റാം ബി.ജെ.പി നേതാവും പഞ്ചാബിലെ മുൻ മന്ത്രിയുമായിരുന്നു. പഞ്ചാബ് പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്ന ചൗധരി 2015ലാണ് സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed