വാ­യു­, ജലം, വൈ­ദ്യു­തി­ എന്നി­വയു­ടെ­ ക്ഷാ­മം വരും തലമു­റയു­ടെ­ വെ­ല്ലു­വി­ളി­-: മന്ത്രി­ മണി­


ഇടുക്കി : ശുദ്ധവായു, ശുദ്ധജലം, വൈദ്യുതി എന്നിവയുടെ ക്ഷാമമായിരിക്കും വരും തലമുറ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് എസ്.പി.സി. ജില്ലാ സമ്മർ‍ ക്യാന്പിൽ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവ സംരക്ഷിക്കേണ്ടത് കുട്ടികളുടെയും മുതിർ‍ന്നവരുടെയും ഉത്തരവാദിത്വമാണെന്നും അനിയന്ത്രിതമായ ജലചൂഷണവും പരിസ്ഥിതി ചൂഷണവും ഭാവിയിൽ‍ പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ‍ ഇത്തരം വിഷയങ്ങൾ‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാർ‍ത്തെടുക്കുവാൻ എസ്.പി.സി.യുടെ പ്രവർ‍ത്തനം വഴി സാധിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങൾ‍ സമൂഹത്തിന് മുന്നിലെത്തിക്കുവാൻ‍ കേഡറ്റുകൾ‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്പിലെത്തിയ എം.എം.മണിയെ കേഡറ്റുകൾ‍ സല്യൂട്ട് നൽ‍കി സ്വീകരിച്ചു. കേഡറ്റുകളുമായി അദ്ദേഹം സംവാദവും നടത്തി. വൈദ്യുത വകുപ്പിനെ സംബന്ധിച്ച കേഡറ്റുകളുടെ ചോദ്യങ്ങൾ‍ക്കും അദ്ദേഹം മറുപടി നൽ‍കി. 

ക്യാന്പിന്റെ ഭാഗമായ ശുഭയാത്ര പരിപാടി ശ്രദ്ധേയമായി. വാഹനാപകടങ്ങൾ‍ കുറയ്ക്കുന്നതിനും ഉത്തരവാദിത്വ ഡ്രൈ വിംഗ് ശീലമാക്കുന്നതിനും പൊതുജന ങ്ങളെ ബോധവൽകരിക്കുന്നതിനുമായാണ് നെടുങ്കണ്ടം ടൗണിൽ‍ പരിപാടി നടത്തിയത്. കിഴക്കേക്കവലയിലും പടിഞ്ഞാറേക്കവലയിലുമായി 84 കേഡറ്റുകൾ‍ ശുഭയാത്രാ പരിപാടിയിൽ‍ പങ്കെടുത്തു. ഹെൽ‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ‍ക്ക് ഹെൽ‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഹെൽ‍മറ്റ് ധരിച്ചവർ‍ക്ക് മിഠായികൾ‍ നൽ‍കി. സീറ്റ് ബെൽ‍റ്റ് ധരിക്കാതെ കാർ‍ ഓടിച്ചവർ‍ക്കും മാർ‍ഗനിർ‍ദ്ദേശങ്ങൾ‍ നൽ‍കി. ഡി.വൈ.എസ്.പി പി.ബിജുരാജ്, ഐ.പി. പി.എസ് സുനിൽ‍കുമാർ‍, എസ്.ഐ.തോമസ്, എ.എസ്.ഐ സുരേഷ് ബാബു, സി.പി.ഓമാരായ ജയേഷ്, ജിൻ‍സ്, അജീഷ് എന്നിവർ‍ നേതൃത്വം നൽ‍കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed