ബി.എസ് - 6 ഇന്ധനം ഡൽഹി വിപണിയിലെത്തി
ന്യൂഡൽഹി : ഡൽഹിയിൽ വിപണിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഭാരത് േസ്റ്റജ് (ബി.എസ്) − 6 ഇന്ധനം അവതരിപ്പിച്ചു. 2020ഓടെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ മലിനീകരണത്തോത് രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നേരത്തെ അവതരിപ്പിച്ചത്. ഡൽഹിയിൽ പ്രതിവർഷം 30,000ത്തോളം പേർ വായു മലിനീകരണംമൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.
ബി.എസ് - 4നെ അപേക്ഷിച്ച്, സൾഫറിന്റെ തോത് 80 ശതമാനം വരെ കുറയുമെന്നതാണ് ബി.എസ് - 6ന്റെ പ്രത്യേകത. സി.എൻ.ജിയേക്കാൾ ശുദ്ധമാണ് ബി.എസ് - 6 ഇന്ധനമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ബി.എസ് - 6 അവതരിപ്പിച്ചതിലൂടെ നിരവധി മനുഷ്യ ജീവനുകൾ സംരക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 2020 ഏപ്രിൽ മുതൽ രാജ്യവ്യാപകമായി ബി.എസ് - 6 വിതരണം ചെയ്യും.

