രാ­ജ്യത്തേ­ക്കെ­ത്തു­ന്ന റോഹിങ്ക്യകൾ നു­ഴഞ്ഞു­കയറ്റക്കാ­രാ­ണെ­ന്ന് ആർ­.എസ്.എസ്


ജയ്പൂർ: രാജ്യത്തേക്കെത്തുന്ന റോഹിങ്ക്യകൾ നുഴഞ്ഞുകയറ്റക്കാരാെണന്ന് ആർ.എസ്.എസ്. മുതിർന്ന ആർ.എസ്.എസ് നേതാവ് സുരേഷ് ചന്ദ്രയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 

പൊഖ്റാനിൽ നടക്കുന്ന ഹിന്ദു ജാഗ്രത് സമ്മേളനത്തിൽ സംസാരിക്കവേയാണ് സുരേഷ് ചന്ദ്ര രോഹിംഗ്യകൾക്കെതിരെ തിരിഞ്ഞത്. ജൂതരെയും, പാഴ്സികളെയുമടക്കം രാജ്യത്ത് അഭയം തേടിയെത്തിവരെയെല്ലാം സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാൽ രോഹിംഗ്യകളെ അഭയാർഥികളായി കാണാനാകില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറഞ്ഞത്. 

രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾക്കെല്ലാം അറുതി വരുത്തുന്നതിന് ഹിന്ദു ഐക്യം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം ആർ.എസ്.എസ് ആ ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed