ദേ­ഹാ­സ്വാ­സ്ഥ്യം ലാ­ലു­ പ്രസാദ് യാ­ദവിനെ ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ച്ചു­


റാഞ്ചി : ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലാലു പ്രസാദിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ നിന്നും രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് പ്രവേശിപ്പിച്ചത്.

ഹൃദയാരോഗ്യ വിഭാഗത്തിന് കീഴിൽ ലാലു പ്രസാദ് നിരീക്ഷണത്തിലാെണന്ന് ജയിൽ അധികൃതർ അറിയിച്ചു. അറുപത്തിയൊൻപതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബർ 23 മുതൽ ജയിൽ വാസത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയിൽ ശിക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed