ആം​.ആ​ദ്.മി­ പാ​­​ർ​­ട്ടി​­​യി​­​ൽ­നി­ന്നും ഭ​ഗ​വ​ന്ത് മാ​ൻ രാ​­​ജി​­​വ​ച്ചു­


അമൃത്‍സർ: ആം.ആദ്.മി പാർട്ടിയിൽ വീണ്ടും പൊട്ടിത്തെറി. ആം.ആദ്.മി പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ ഭഗവന്ത് മാൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീദിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാപ്പ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജി. മജീദിയ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ മാപ്പ് അപേക്ഷിച്ച് കേജരിവാൾ കത്ത് നൽകിയിരുന്നു. 

മയക്കു മരുന്നു കടത്തുമായി ബന്ധപ്പെട്ട് മജീദിയക്കെതിരെ കേജരിവാൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിൽ അടിസ്ഥാനമില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയത്തിനു സ്ഥാനമില്ല. വിവിധ റാലികളിലും പരിപാടികളിലും താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. ഇത് തെറ്റാണെന്നു തെളിഞ്ഞതിനെ തുടർന്ന് എല്ലാം പിൻവലിച്ചു മാപ്പു പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടിൽ ഖേദം പ്രകടിപ്പിക്കുന്നതായും കേജരിവാൾ കത്തിൽ പറഞ്ഞു. 2016 മേയ് 20 ന് ആണ് കേജരിവാളിനും എ.എ.പി നേതാവും എം.പിയുമായ സഞ്ജയ് സിംഗ് എന്നിവർക്കെതിരെ മജീതിയ മാനനഷ്ട കേസ് നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed