പ്ര​ധാ​​​​­​​​​ന​മ​ന്ത്രി­യെ­ വി­മർ­ശി­ച്ച് തൊ​​​​­​​​​ഗാ​​​​­​​​​ഡി​​​​­​​​​യ


അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ വീണ്ടും വിമർശനവുമായി രംഗത്ത്. മോദി വാഗ്ദാനം ചെയ്തതുപോലെ വികസനമോ ഹിന്ദുത്വ ആശയങ്ങളോ നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഗാഡിയയുടെ കുറ്റപ്പെടുത്തൽ. 

വാഗ്ദാനങ്ങൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അയച്ച കത്തും ന്യൂഡൽഹി വി.എച്ച്.പി ആസ്ഥാനത്തു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തൊഗാഡിയ മാധ്യമപ്രവർത്തകർക്ക് നൽകി. 

തിരഞ്ഞെടുപ്പു ജയിക്കുന്നതു ശതമാനത്തിന്‍റെയും വോട്ടർലിസ്റ്റിന്‍റെയും വോട്ടിംഗ് മെഷീനുകളുടെയും കളികളാണ്. നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതാണ് ഒരു നേതാവിനെ ജനകീയ നേതാവാക്കുന്നത്. അധികാരക്കൊതി മൂത്തുപോകരുത്. അത് അലസ്യമാണ്, രാഷ്ട്രനിർമാണമല്ല− തൊഗാഡിയ കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി മോദിയുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടില്ലെന്ന് തൊഗാഡിയ പറഞ്ഞു. നേരത്തെ, തന്നെ വ്യാജ ഏറ്റുമുട്ടലിൽ വധിക്കാൻ രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ ശ്രമിക്കുന്നതായി തൊഗാഡിയ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വാഹനത്തിൽ സഞ്ചരിക്കവെ തൊഗാഡിയയുടെ വാഹനത്തിൽ ട്രക്ക് ഇടിക്കുകയുമുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed