കോ­ഴി­ക്കോ­ട് കോ­ളറ സ്ഥി­രീ­കരി­ച്ചു


കോഴിക്കോട്: മറുനാടൻ‍ തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് പരിശോധന കർ‍ശനമാക്കി. കൂടുതലായി ആർ‍ക്കും കോളറയുള്ള
തായി കണ്ടെത്തിയിട്ടില്ല. അതേസമയം കോളറബാധിച്ച നിലയിൽ‍ മെഡിക്കൽ‍ കോളേജിൽ‍ ചികിത്സ തേടിയ ബംഗാൾ‍ ബർ‍ധമാൻ‍ സ്വദേശി ബിദന്‍ദാസ്(24) ആസ്പത്രി വിട്ടു.

കഴിഞ്ഞ 10−ന് ബംഗാളിൽ‍ നിന്ന് ചെന്നൈ വഴി കോഴിക്കോടേക്കെത്തിയതായിരുന്നു ബിദന്‍ദാസ്. വയറിളക്കത്തെ തുടർ‍ന്ന് റെയിൽ‍വേേസ്റ്റഷനിൽ‍ നിന്ന്തന്നെ മെഡിക്കൽ‍ കോളേജ് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു. കുന്ദമംഗലം പടനിലത്തുള്ള സുഹൃത്താണ് ഇയാൾ‍ക്ക് സഹായങ്ങൾ‍ ചെയ്തത്.

കോഴിക്കോട് ജില്ലയിൽ‍ ഈ വർ‍ഷം ആദ്യമായാണ് കോളറ സ്ഥിരീകരിക്കുന്നത്. എന്നാൽ‍, ഇത് ഇവിടെ നിന്ന് ഉണ്ടായതാവാൻ‍ സാധ്യതയില്ലെന്നാണ് നിഗമനം. തീവണ്ടിയിൽ ‍നിന്ന് തന്നെ വയറിളക്കമുണ്ടായിരുന്നു. യാത്രയ്ക്കിടയിലോ നാട്ടിൽ‍ നിന്നോ മറ്റോ രോഗബാധയുണ്ടായതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ
വർ‍ഷം അഞ്ച് പേർ‍ക്കും 2016−ൽ‍ ഒരാൾ‍ക്കും കോളറ കണ്ടെത്തിയിരുന്നു.

അതേ സമയം,ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ‍ പറയുന്നത്. കുന്ദമംഗലംഭാഗത്ത് മറുനാട്ടുകാരുടെ താമസ
സ്ഥലങ്ങളിലുൾ‍പ്പെടെ പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങളൊന്നും ഇല്ല. ജില്ലയിൽ‍ മറ്റ് ഭാഗങ്ങളിലും പ്രശ്‌നമില്ലെന്ന് ഡോ. ആശാദേവി പറഞ്ഞു. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ‍ പൊതുജനങ്ങൾ‍ ശ്രദ്ധ പുലർ‍ത്തിയാൽ‍ ഇത്തരം രോഗങ്ങളെ ഇല്ലാതാക്കാനാവുമെന്നും അവർ‍ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed