ചൈനയുടെ സൈനിക ശക്തിയെ പ്രശംസിച്ച് ബിപിൻ റാവത്ത്
ന്യൂഡൽഹി : ചൈനയുടെ സൈനിക ശക്തിയെ പ്രശംസിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സാന്പത്തിക വളർച്ചയോടൊപ്പം പ്രതിരോധശേഷി ഉയർത്തുന്നതിന്‍റെ പ്രാധാന്യം മനസിലാക്കിയതാണ് ചൈനയുടെ വിജയത്തിനു കാരണമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്‍റെ പങ്ക് എന്ന വിഷയത്തിൽ ഡൽഹിയിൽ നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ പ്രതിരോധ വളർച്ച ഇന്ന് അമേരിക്കയെ പോലും വെല്ലുന്ന തരത്തിലെത്തിയിരിക്കുകയാണ്. ചൈനയ്ക്കൊപ്പം തുല്യത പാലിക്കുന്നതിനാലാണ് ലോക രാജ്യങ്ങൾ ഇന്ത്യയെയും ഉറ്റുനോക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ചൈനയുമായുള്ള സൈനിക പരിശീലനം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

