അടു­ത്ത വി­ദേ­ശ യാ­ത്രക്ക് പോ­യി­ വരു­ന്പോൾ നീരവ് മോ­ദി­യെ­ കൂ­ടി­ കൊ­ണ്ടു­ വരണമെ­ന്ന് രാ­ഹുൽ ഗാ­ന്ധി­


മെൻഡിപത്താർ(മേഘാലയ) : നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപേക്ഷ. താങ്കൾ അടുത്ത വിദേശ യാത്രക്ക് പോയി വരുന്പോൾ നീരവ് മോദിയെ കൂടി കൊണ്ടു വരണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുന്പോഴായിരുന്നു പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നീരവ് മോദിയെയും രാഹുൽ ഗാന്ധി താരതമ്യപ്പെടുത്തി. നീരവ് മോദി എന്ന വ്യവസായി ജനങ്ങൾക്ക് വജ്രങ്ങൾ വിറ്റു. വാസ്തവത്തിൽ നിരവധി സ്വപനങ്ങളാണ് അയാൾ ജനങ്ങൾക്ക് വിറ്റുകൊണ്ടിരുന്നത്. എന്നിട്ട് നമ്മുടെ സർക്കാർ ഉറങ്ങിക്കിടന്നിരുന്ന സമയത്ത് പൊതുജനങ്ങളുടെ പണവുമായി അയാൾ രാജ്യം വിട്ട് ഓടി. കുറച്ച് വർഷങ്ങളായി നമ്മുടെ പ്രധാനമന്ത്രിയും നമുക്ക് സ്വപ്നങ്ങളാണ് വിറ്റുകൊണ്ടിരിക്കുന്നത്. അച്ഛേ ദിനും, എല്ലാ പൗരൻമാരുടെ അക്കൗണ്ടുകളിലും 15 ലക്ഷം രൂപ, രണ്ട് കോടിയിലധികം തൊഴിലവസരങ്ങൾ, അങ്ങനെ ഒരുപാട് നടക്കാത്ത സ്വപ്നങ്ങളാണ് മോദി ജനങ്ങൾക്ക് മുന്നിൽ വിറ്റുകൊണ്ടിരിക്കുന്നത്− രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് പണം തട്ടിച്ച് രക്ഷപെട്ട ചില സന്പന്നരായ ഇന്ത്യക്കാർ ബി.ജെ.പിയെ പിന്തുണക്കുന്നവരാണെന്ന് അറിയാം. ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാനും അദ്ദേഹം മേഘാലയയിലെ വോട്ടർമാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 27നാണ് മേഘാലയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed