യാ­ത്രക്കാ­രു­ടെ­ സാ­ധനങ്ങൾ കാ­ണാ­താ­യ സംഭവം : എ​യ​ർ ഇ​ന്ത്യ​ ദു​​​​­​​​​ബൈ­ പോ​​​​­​​​​ലീ​​​​­​​​​സി​ൽ പ​രാ​​​​­​​​​തി­ ന​ൽ​­കും


കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളിൽ നിന്ന് വിലപിടിപ്പുളള സാധനങ്ങൾ നഷ്ടമായ സംഭവത്തിൽ ദുബൈ പോലീസിൽ പരാതി നൽകാൻ എയർ ഇന്ത്യക്ക് നിർദ്ദേശം.യാത്രക്കാരുടെ പരാതിയെ തുടർന്ന് കരിപ്പൂരിലെ പ്രാഥമിക പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ദുബൈ വിമാനത്താവളത്തിൽ നിന്നാണ് സാധനങ്ങൾ നഷ്ടമായതെന്നാണ് സംശയം.തുടർന്നാണ് ദുബൈ പോലീസിന് പരാതി നൽകാൻ എയർ ഇന്ത്യക്ക് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകിയത്.

രാവിലെ 7.36നാണ് ആദ്യ ബാഗേജ് കസ്റ്റംസ് ഹാളിലെ കൺവെയർ ബെൽറ്റിലെത്തിയത്. അര മണിക്കൂറിനുളളിൽ 191 ബാഗേജുകളാണ് പരിശോധിച്ചത്. വിമാന കന്പനികളുടെ ജീവനക്കാരിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്.വിമാനത്തിൽ നിന്നും ബാഗേജിൽ നിന്നുമിറക്കുന്നത് വിമാനകന്പനികളുടെ സുരക്ഷ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്.

ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈ വിമാനത്തിലെ ആറു യാത്രക്കാർക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്‍റെ പാസ്പോർട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലർച്ചെ കരിപ്പൂരിലെത്തിയ വിമാനത്തിലെ ചെക്ക് ഇൻ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്. 

യാത്രക്കാർ കൊണ്ടുവന്ന സ്വർണം, വിദേശ കറൻസികൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവയാണ് നഷ്ടമായത്. കസ്റ്റംസ് ഹാളിൽ നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകൾ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബുകൾ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. 

പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപ്പെട്ടികൾ മാത്രമാണ് യാത്രക്കാർക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടു ആറു യാത്രക്കാർ എയർ ഇന്ത്യക്കും എയർപോർട്ട് അഥോറിറ്റിക്കു പരാതി നൽകി. അന്വേഷണം നടക്കുന്നതിനാൽ ഇവരുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാഗിലെ സാധനങ്ങൾ കരിപ്പൂരിൽ വച്ചാണോ നഷ്ടപ്പെട്ടതെന്നു പരിശോധിച്ചു വരികയാണ്. 

മാസങ്ങൾക്കു മുന്പ് യാത്രക്കാരുടെ സാധനങ്ങൾ നഷ്ടമായതിനെ തുടർന്നു കരിപ്പൂർ പോലീസ് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു കസ്റ്റംസ് ജീവനക്കാരൻ സാധനങ്ങൾ മോഷ്ടിക്കുന്നതു കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed