ഷൂ­ട്ടി­ങി­നി­ടെ­ നടൻ വി­ശാൽ കു­ഴഞ്ഞ് വീ­ണു­


ന്യൂഡൽഹി : കുഴഞ്ഞ് വീണതിനെ തുടർന്ന് തമിഴ് നടൻ വിശാലിനെ ഡൽഹിയിലെ ഒരു സ്വകാര്യ ആശ്പത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഡൽഹിയിൽ പോയതായിരുന്നു വിശാൽ. ചിത്രീകരണത്തിനിടെ വിശാൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അണിയറ പ്രവർത്തകർ ഉടനെ ആശ്പത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാവും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ അദ്ധ്യക്ഷനുമാണ് വിശാൽ.

സിനിമയുടെ ഷൂട്ടിങ്ങ് കൂടാതെ അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി വിശാൽ വളരെ തിരക്കിലായിരുന്നു. കൃത്യസമയത്ത് വിശ്രമിക്കാത്തത് കൊണ്ടാണ് വിശാൽ കുഴഞ്ഞുവീണതെന്ന് വിശാലിനോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed