പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ ആരോപണവുമായി നീരവ് മോദി
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോദി രംഗത്ത്. തന്‍റെ ബാധ്യതകൾ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നും തിരിച്ചടക്കാനുള്ളത് 5000 കോടിയിൽ താഴെ മാത്രമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പി.എൻ.ബി അധികൃതർക്ക് കത്ത് നൽകി.
അനാവശ്യ നിയന്ത്രണങ്ങളാണ് പണം തിരിച്ചടക്കാനുള്ള സാധ്യത ഇല്ലാതാക്കിയതെന്നും കത്തിൽ നീരവ് വ്യക്തമാക്കുന്നു. അതേസമയം, നീരവ് ഇപ്പോൾ ദുബായിലാണെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിന്‍റെ ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നും നിക്ഷേപകരുടെ പണം ഭദ്രമാണെന്നും പി.എൻ.ബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

