തി​­​രി​­​ച്ച​റി​­​യ​ൽ കാ​­​ർ​­ഡു​­​മാ​­​യി­ ആ​ധാ​ർ ബ​ന്ധി​­​പ്പി​­​ക്ക​ണ​മെ​­​ന്ന് ആ​വ​ശ്യ​ം : ഹ​ർ​­ജി​­​യി​ൽ വാ​­​ദം കേ​­​ൾ​­ക്കാ​­​മെ​­​ന്ന്­ സു​­​പ്രീം കോ​­​ട​തി­


ന്യൂഡൽഹി : തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീം കോടതി.  തിരഞ്ഞെടുപ്പിലും വസ്തു ഇടപാടുകളിലും ആധാർ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവായ അശ്വിനി ഉപാധ്യായ് ആണ് സുപ്രീം കോടതിയെ  സമീപിച്ചത്. നാലാഴ്ചയ്ക്കകം ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനു  നോട്ടീസയയ്ക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പിലും വസ്തു ഇടപാടിലും ആധാർ ബന്ധിപ്പിക്കുന്നത് തട്ടിപ്പുകളും  ബിനാമി ഇടപാടുകളും തടയാൻ ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായ് ഹർജി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed