ശശി­ തരൂർ ശാ­സ്ത്രീ­യ മനശ്ശാ­സ്ത്ര പരി­ശോ­ധനയ്ക്ക് വി­ധേ­യനാ­യി­


ന്യൂഡൽഹി : ശശി തരൂർ ശാസ്ത്രീയ മനശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയനായതായി റിപ്പോർട്ട്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ശശി തരൂർ ശാസ്ത്രീയ മനശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയനായത്. രാജ്യത്തുതന്നെ അപൂർവമായി നടത്തിയിട്ടുള്ള ഫോറൻസിക് സൈക്കോളജി പരിശോധനയാണ് ഡൽഹി പോലീസ് നടത്തിയത്. നേരത്തെ ഈ കേസിൽ ശശി തരൂർ നുണപരിശോധനയ്ക്കും വിധേയനായിരുന്നു. 2017 ഡിസംബറിൽ സി.ബി.ഐയുടെ ഡൽഹി ലോധി കോളനിയിലെ കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് പരിശോധന നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധനാ ഫലം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ ഫോറൻസിക് സൈക്കോളജി വിഭാഗവും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. കേസുകൾ തെളിയിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ ഫോറൻസിക് സൈക്കോളജിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയുടെ മാനസിക നില എന്തായിരുന്നു എന്ന് പരിശോധിക്കുകയും മനശ്ശാസ്ത്ര വിശകലനത്തിലൂടെ ലഭ്യമായ വിവരങ്ങളുമായി കേസ് അന്വേഷണത്തിലൂടെ ലഭിച്ചവിവരങ്ങളെ ചേർത്തുവെച്ച് പരിശോധിക്കുകയും ചെയ്താണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്.

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നിലനിൽക്കുന്ന സംശയം അകറ്റുന്നതിന് ശശി തരൂരിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഡൽഹി പോലീസ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. മുന്പ് ഇന്ത്യയിൽ മധുമിത ശുക്ല, ആരുഷി തലവാർ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടും നിതാരി കൊലപാതകങ്ങളിലും ഫോറൻസിക് സൈക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed