ഏറ്റവും മഹത്തരമാ­യ പൊ­തു­നയം ഭരണഘടന തന്ന ജെ­. ചെ­ലമേ­ശ്വർ


ബെംഗളൂരു : രാജ്യത്തിന്റെ ഏറ്റവും മഹത്തരമായ പൊതുനയം ഭരണഘടനതന്നെയാണെന്നും അതിന്റെ മൂല്യം തിരിച്ചറിയണമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ. ബെംഗളൂരുവിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വലിയ ത്യാഗംചെയ്ത മഹത് വ്യക്തികളാണ് ഭരണഘടനാതത്ത്വങ്ങൾ തയ്യാറാക്കിയത്. ഭരണഘടനാ രചനയ്ക്കുപിന്നിൽ പ്രവർത്തിച്ചവരുടെ വിശാലവും ആഴത്തിലുള്ളതുമായ അറിവും അനുഭവജ്ഞാനവും ഭരണഘടനാതത്ത്വങ്ങളിൽ കാണാം. രാജ്യത്തിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കണമെന്നതിനുള്ള കൃത്യമായ മാർഗനിർദേശങ്ങളാണ് ഭരണഘടന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ജെ. ചെലമേശ്വർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed