കുൽഭൂഷൺ ജാദവിന്റെ അമ്മയും ഭാര്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചു

ന്യൂഡൽഹി : വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിന്റെ അമ്മയും, ഭാര്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചു. ഡൽഹിയിലെ സുഷമ സ്വരാജിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും, വിദേശകാര്യ വക്താവ് രവീഷ് കുമാറും പങ്കെടുത്തു. ഇന്നലെ പാകിസ്ഥാനിലെത്തിയ അമ്മയും ഭാര്യയുമായി കുൽഭൂഷൺ ജാദവ് 35 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.