മോഡിക്കെതിരായ പരാതി പരിശോധിച്ച് വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി : പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് നൽകിയ പരാതി പരിശോധിച്ച് വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോഡി പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. വ്യാഴാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു.

പരാതി പരിശോധിച്ചശേഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഉമേഷ് സിൻഹ പറഞ്ഞു. ടെലിവിഷൻ അഭിമുഖം സംബന്ധിച്ച പരാതിയിൽ രാഹുൽഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. അഞ്ച് ദിവസത്തിനകം മറുപടി ആവശ്യപ്പപെട്ട് രാഹുലിന് നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തത്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച മറ്റു പരാതികളും പരിഗണിച്ച് വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed