തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ കളിപ്പാവ : കോൺഗ്രസ്
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരാവിദത്തം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഗുജറാത്തിലെ സബർമതിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഡ് ഷോ നടത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമീഷൻ പണിയെടുക്കാതെ ഉറങ്ങുകയാണെന്ന് മുതിർന്ന നേതാവ് പി. ചിദംബരം ആരോപിച്ചു. വോട്ട് രേഖപ്പെടുത്തുന്ന ദിവസം റോഡ് ഷോ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണ്. മോഡി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്നും ചിദംബരം പരിഹസിച്ചു.

