മുൻ രാജ്യസഭാംഗം സുകോമൽ സെൻ അന്തരിച്ചു
കൊൽക്കത്ത : മുതിർന്ന സി.പി.എം നേതാവും മുൻ രാജ്യസഭാംഗവുമായ സുകോമൽ സെൻ (83) അന്തരിച്ചു. കൊൽക്കത്തയിലെ സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എമ്മിന്‍റെ കേന്ദ്രകൺട്രോൾ കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. 1982 മുതൽ 1994 വരെ രാജ്യസഭാംഗമായിരുന്ന സുകോമൽ സെൻ 1960ൽ രൂപംകൊണ്ട ഓൾ ഇന്ത്യ േസ്റ്ററ്റ് ഗവൺമെന്‍റ് ഫേഡറേഷന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.


