യു.പിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ലഖ്നൗ : ബി.ജെ.പി ഭരണത്തിലെത്തിയശേഷം ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിലൂടെ എതിരാളികളെ വകവരുത്തുന്നതായുള്ള മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനത്തോട് വിശദീകരണം തേടി. ആറ് ആഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാനത്ത് ഭരണത്തിലെത്തിയശേഷം സംസ്ഥാനത്ത് നടന്ന 433 ഏറ്റുമുട്ടലുകളിൽ 19പേർ കൊല്ലപ്പെടുകയും 89പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നേട്ടമാണെന്നും നിയമ പരിപാലനത്തിന്‍റെ ഉദാഹരണമാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.


