ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയിൽ വൻ വർദ്ധ
ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ആസ്തി മൂന്ന് വർഷംകൊണ്ട് 21 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. പശ്ചിമ രാജ്കോട്ട് മണ്ധലത്തിൽനിന്ന് ജനവിധി തേടുന്ന അദ്ദേഹം സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുക്കുന്നത്. നിലവിൽ 9.09 കോടി രൂപയാണ് ആസ്തി. 2014ലെ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച പത്രികയിൽ 7.51 കോടിയായിരുന്നു ആസ്തി.
രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ്സിലെ ഇന്ദ്രനീൽ രാജ്യഗുരുവിന്‍റെ ആസ്തിയും 2012ൽ നൽകിയ കണക്കിൽനിന്ന് 15 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്.


