ബ്ലൂ­ ​വെ​­​യ്ൽ നി​­​രോ​­​ധനം അ​സാ​­​ധ്യമെ­ന്ന് കേ​­​ന്ദ്ര സ​ർ​­ക്കാ​ർ


ന്യൂഡൽഹി : ബ്ലൂ വെയ്ൽ ചലഞ്ച് പോലുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നത് അസാധ്യമെന്ന് കേന്ദ്ര സർക്കാർ. അപകടകരമായ ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ വിശദീകരണം നൽകുകയായിരുന്നു കേന്ദ്ര സർക്കാർ. ഇത്തരം ഗെയിമുകൾ ആപ്ലിക്കേഷൻ കേന്ദ്രീകൃതമായവ അല്ലാത്തതിൽ നിരോധനം പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന കൊലയാളി ഗെയിമുകളെ കുറിച്ച് സംസ്ഥാന സർക്കാരുകൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. 

ജീവിതത്തിന്‍റെ സൗന്ദര്യത്തെ പറ്റിയും ഇത്തരം ഗെയിമുകൾ സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ചും സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അവബോധം നൽകണം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ സ്കൂളിലും ഇത്തരം ഗെയിമുകളെ പറ്റി അറിയിപ്പ് നൽകണമെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ബ്ലൂ വെയ്ൽ ചലഞ്ച് റഷ്യയിൽ 130 യുവാക്കളെ മരണത്തിലേക്ക് തള്ളി വിട്ടതായാണ് കണക്കുകൾ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed