അഴി­മതി­ക്കെ­തി­രെ­ ഉണരാൻ ആഹ്വാ­നം ചെ­യ്ത് കമൽ­ഹാ­സൻ


ചെന്നൈ : അഴിമതിക്കെതിരെ ഉണരാൻ തമിഴനാട്ടിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് നടൻ കമൽഹാസൻ രംഗത്ത്. അധികാര സ്ഥാനത്തിരിക്കുന്നവർ തന്നെ കൊള്ള നടത്തുന്പോൾ വിധിയെഴുത്തിനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും വിധികർത്താക്കളാകാനും കമൽഹാസൻ ട്വീറ്റ് ചെയ്തു. എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ 1430 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകിട്ടിയതിന് പിന്നാലെയാണ് കമൽഹാസന്റെ ട്വീറ്റ്. 

തെറ്റ് ചെയ്യുന്നത് കുറ്റകരമാണ്. കള്ളത്തരം വെളിച്ചതായതിനുശേഷവും അത് തെളിയിക്കാതിരിക്കുന്നതും അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും കുറ്റകരം തന്നെയല്ലേ? പരീക്ഷ ആരംഭിച്ചുകഴിഞ്ഞു. കുറ്റവാളികൾ അധികാരം കയ്യാളരുത്. ജനങ്ങൾ വിധികർത്താക്കളായി മാറണം. ഉണരൂ, ഉയിർത്തെഴുന്നേൽക്കൂ എന്നാണ് എ.ഐ.എ.ഡി.എം.കെ ഭരണത്തെ പരോക്ഷമായി സൂചിപ്പിച്ച് കമൽഹാസൻ അഭിപ്രയാപ്പെട്ടത്. രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുകയാെണന്ന വ്യക്തമായ സൂചനകൾനൽകി കഴിഞ്ഞ കുറച്ചുനാളുകളായി ശക്തമായ പ്രസ്താവനകൾനടത്തുന്ന കമൽഹാസന്റെ ഈ നീക്കം ഉടൻ തന്നെ രാഷ്ട്രീയജീവിതം ആരംഭിക്കുമെന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തലകുൾ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed