ഗു­ജറാ­ത്തിൽ‍ കോ­ൺ­ഗ്രസ്സും പി.എ.എ.എസ്സും തമ്മിൽ സംഘർഷം


അഹമ്മദാബാദ് : കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർ‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഗുജറാത്തിൽ‍ കോൺഗ്രസ്സും പാട്ടിദാർ‍ അനാമത് ആന്തോളൻ സമിതിയും (പി.എ.എ.എസ്) തമ്മിൽ‍ സംഘർ‍ഷം. സ്ഥാനാർ‍ത്ഥി നിർ‍ണയത്തിൽ‍ മതിയായ പ്രാതിനിധ്യം നൽ‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാട്ടിദാർ‍ സമിതി പ്രതിഷേധം ഉയർ‍ത്തിയത്. ഇതോടെ ഏറെ നാളത്തെ ചർ‍ച്ചകൾ‍ക്ക് ശേഷം സഖ്യത്തിലെത്തിയ ഇരുവരും തമ്മിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്ത് വിട്ട പട്ടികയിൽ 77 സ്ഥാനാർ‍ത്ഥികളാണുള്ളത്. തങ്ങൾ‍ക്ക് 20 സീറ്റുകൾ‍ വേണമെന്നാണ് ഹാർ‍ദിക് പട്ടേൽ‍ കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ‍ ആദ്യഘട്ട പട്ടികയിൽ‍ രണ്ട് സീറ്റ് മാത്രമാണ് പി.എ.എ.എ.സ്സിന് നൽ‍കിയിരിക്കുന്നത്. ലളിത് വസോയ, അമിത് തുമ്മാർ‍ എന്നിവർ‍ക്കാണ് ആദ്യഘട്ടത്തിൽ‍ സീറ്റ് ലഭിച്ചത്. വയോസ ധോരജിലും തുമ്മാർ‍ ജുനഗഢിലും മത്സരിക്കും. 

അതേസമയം പി .എ.എ.എസ്സിൽ‍ അംഗങ്ങളല്ലാത്ത 20ഓളം പേർ‍ക്ക് കോൺ‍ഗ്രസ് പട്ടികയിൽ‍ ഇടം ലഭിച്ചിട്ടുണ്ട്. ഇതോടെ തങ്ങൾ‍ക്ക് നൽ‍കിയ വാക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പി.എ.എ.എസ് പ്രവർ‍ത്തകർ‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ പ്രതിഷേധവുമായി രംഗത്തെത്തി. സൂറത്തിൽ‍ പി.എ.എ.എസ് പ്രവർ‍ത്തകർ‍ കോൺ‍ഗ്രസ്സിന്റെ സിറ്റി യൂണിറ്റ് ഓഫീസ് ഉപരോധിക്കുകയും മുദ്രാവാക്യങ്ങൾ‍ മുഴക്കുകയും ചെയ്തു. സംസ്ഥാനത്ത് കോൺ‍ഗ്രസ്സിന്റെ ഒരു ഓഫീസ് പോലും പ്രവർ‍ത്തിക്കാൻ അനുവദിക്കില്ലെന്ന് സൂറത്ത് സിറ്റി പി.എ.എ.എസ് കൺ‍വീനർ‍ ധർ‍മിക് മാളവ്യ പറഞ്ഞു.  

ഡിസംബർ‍ ഒന്പത്, 14 തീയതികളിൽ‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസ്സും തമ്മിൽ‍ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed