പ്രിയരഞ്ജൻദാസ് മുൻഷി അന്തരിച്ചു
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻ ദാസ് മുൻഷി (72) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് 2008 മുതൽ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. 1971ൽ റായ്ഗഞ്ച് മണ്ധലത്തിൽ വിജയിച്ച് ലോകസഭയിലെത്തി. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ മന്ത്രിസഭയിൽ വാർത്താവിനിമയ മന്ത്രിയായിരുന്ന മുൻഷി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡണ്ടായി 20 വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ദീപ ദാസ് മുൻഷിയാണ് പത്നി. മകൻ പ്രിയദീപ് ദാസ് മുൻഷി.


