ചെ­ന്നൈ­യിൽ‍ കനത്ത മഴ തു­ടരു­ന്നു : ഒരു­ മരണം റി­പ്പോ­ർ­ട്ട് ചെ­യ്തു­


ചെന്നൈ : തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്നും അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക്മേൽ ഉരുണ്ടുകൂടിയിരിക്കുന്ന മേഘങ്ങൾ ഇന്ന് മുഴുവൻ കനത്ത മഴയ്ക്ക് വഴിവെക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ചെന്നൈ, തിരുവള്ളൂർ‍, കാഞ്ചീപുരം ജില്ലകളിലാണു സർ‍ക്കാർ‍ അവധി പ്രഖ്യാപിച്ചത്. അതിനിടെ തഞ്ചാവൂർ ജില്ലയിൽ മതിലിടിഞ്ഞ് വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തു. 

ഈ മാസം 28നാണ് വടക്കുകിഴക്കൻ മൺസൂൺ തമിഴ്നാട്ടിൽ പെയ്തു തുടങ്ങിയത്. തമിഴ്നാട് തീരത്ത് ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടർന്ന് മുൻകരുതൽ എടുത്തതായി അധികൃതർ പറഞ്ഞു. ‘മഴയെ നേരിടാൻ ചെന്നൈ തയാറെടുത്തു. വെള്ളക്കെട്ട് രൂപപ്പെടുന്ന മുന്നൂറിലധികം സ്ഥലങ്ങൾ വൃത്തിയാക്കി. വെള്ളം വലിച്ചെടുക്കാനുള്ള 400 പന്പുകൾ തയ്യാറാക്കിവച്ചിട്ടുണ്ട്’ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഡി. കാർത്തികേയൻ പറഞ്ഞു. 

ഇന്നലെ വലിയ ഗതാഗതക്കുരുക്കാണ് ചെന്നൈയിലുണ്ടായത്. ഇന്നും സ്ഥിതിയിൽ മാറ്റമില്ലെന്നാണു റിപ്പോർട്ടുകൾ. റോഡുനിരപ്പിനോടു ചേർന്നുള്ള വീടുകളിൽ വെള്ളം കയറി. കിൽപൗക്, കോയന്പേട് എന്നിവിടങ്ങളിലെ വീടുകളിലാണ് കൂടുതലായി വെള്ളം കയറിയത്. ടി നഗറിന് അടുത്തുള്ള മാന്പലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണതു പരിഭ്രാന്തി പരത്തി. 2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേർ മരിച്ചിരുന്നു. 70 ദശലക്ഷം ആളുകളാണ് അന്ന് പ്രളയക്കെടുതിയിൽ പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed