ഭീകര പ്രവർത്തനങ്ങളിൽ 19 പേർക്ക് തടവ്


മനാമ : ഭീകര പ്രവർത്തനങ്ങൾക്ക് ഏർപ്പെട്ട എട്ട് പേർക്ക് ജീവപര്യന്തവും 11 പേർക്ക് 10 മുതൽ 15 വർഷത്തെ തടവിനും ഇന്നലെ ഹൈ ക്രിമിനൽ കോടതി വിധിച്ചു. അൽ ബസ്ത ഗ്രൂപ്പിലെ 15 അംഗങ്ങളുടെ പൗരത്വം റദ്ദാക്കുകയും അതിൽ രണ്ട് പേർക്ക് 100,000 ബഹ്‌റൈൻ ദിനാർ പിഴ വിധിക്കുകയും ചെയ്തു. 
ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തുക, അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക, ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായി ശത്രുതാപരമായ നടപടികൾ കൈപ്പറ്റുക, നിയമത്തിലെ വകുപ്പുകൾക്ക് വിരുദ്ധമായി ഭീകര സംഘടനകൾ  രൂപീകരിക്കുക, ഭീകര സംഘങ്ങൾക്ക് ധനസഹായം ചെയ്യുക എന്നിവയ്ക്കാണ് പ്രതികൾക്ക് മേൽ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികൾ "അൽ വഫാ അൽ ഇസ്ലാം" പ്രസ്ഥാനത്തിലെ അംഗങ്ങളാണെന്നും ഇതിനു കീഴിൽ പ്രവർത്തിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള  ഗൂഡാലോചനകൾ നടന്നതയുമാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed