പെ­ട്രോ­ളും ഡീ­സലും ജി­.എസ്.ടി­ക്ക്­ കീ­ഴി­ലാ­ക്കാൻ കോ­ൺ­ഗ്രസ്


ന്യൂഡൽഹി : പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്. പാർട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെ എതിർപ്പ് തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായത്. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം ഉപേക്ഷിച്ചാൽ സംസ്ഥാനങ്ങൾക്ക് വൻ വരുമാനനഷ്ടമുണ്ടാകുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ വാദിച്ചപ്പോൾ പ്രശ്നപരിഹാരമുണ്ടാക്കേണ്ടത് കേന്ദ്രത്തിന്റെ ജോലിയാണെന്നും ജനവികാരത്തിനൊപ്പം നിൽക്കണമെന്നതുമായിരുന്നു പൊതു വിലയിരുത്തൽ. ഭാരവാഹിയോഗത്തിൽ ക്ഷണിതാക്കളായെത്തിയ മുൻ ധനമന്ത്രി പി. ചിദംബരവും സാന്പത്തിക വിദഗ്ദ്ധൻ ജയ്റാം രമേശും ജി.എസ്.ടി നിർവ്വഹണത്തിലെ അപാകതകൾ വിശദീകരിച്ചു. 

കടയിൽനിന്ന് ബക്കറ്റും ബ്രഷും അരിയും ടൂത്ത് പേസ്റ്റും ഉൾപ്പെടെ 10 സാധനങ്ങൾ വാങ്ങുന്നയാൾക്ക് 10 ബില്ലുകൾ കടക്കാരൻ നൽകേണ്ടിവന്നേക്കാമെന്ന് ചിദംബരം പറഞ്ഞു. എന്നാൽ, പല നികുതിനിരക്കുള്ള ഈ സാധനങ്ങൾക്കെല്ലാംകൂടി 28% ജി.എസ്.ടി ഈടാക്കി ഒറ്റ ബില്ലായിരിക്കും കടക്കാരൻ നൽകുക. നഷ്ടം ഉപയോക്താവിന്. 18% അടിസ്ഥാനനിരക്കുള്ള ബില്ലാണ് കോൺ‌ഗ്രസ് നിർദ്ദേശിച്ചിരുന്നതെന്ന് ചിദംബരവും ജയ്റാമും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed