ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം : ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക്

ന്യൂഡൽഹി : ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുണ്ടെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കുന്നവരെ കർശനമായി നേരിടണമെന്നും ഗോരക്ഷകർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കോടതിയിൽ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയോ എന്ന് ഒക്ടോബർ 13നകം സംസ്ഥാനങ്ങൾ കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസ് ഈ ഹർജിയുമായി ചേർത്ത് പരിഗണിക്കാനാകില്ലെന്നും ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി.