ഭ്രാ­ന്തനാ­യ യു­.എസ് വൃ­ദ്ധനാണ് ട്രംപ്: കിം ജോംഗ് ഉൻ


പോംഗ്യാംഗ് : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവിനെ തുടർന്നാണ് കിം ജോംഗ് ഉൻ രംഗത്തെത്തിയത്.അമേരിക്കയുടെ പരമാധികാരം കയ്യാളുന്നയാൾ നടത്തുന്ന പ്രസ്താവനകൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും ഏത് തരം മറുപടിയാണ് അയാൾ പ്രതീക്ഷിക്കുന്നതെന്നാണ് താൻ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ അതിരുവിട്ടിരിക്കുന്നു വെന്നും പ്രതീക്ഷിക്കുന്നതിനേക്കാൾ വലുതാകും ട്രംപിന് അനുഭവിക്കേണ്ടി വരികയെന്നും കിം ജോംഗ് ഉൻ പറഞ്ഞു. അതേസമയം ഒറ്റപ്പെട്ടു കിടക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ സഹായിക്കുന്ന ചൈനയുടെ നടപടിയെ ഉൻ പ്രകീർത്തിച്ചു.

ആണവായുധങ്ങൾ നിർമ്മിക്കാൻ ഉത്തരകൊറിയയെ സഹായിക്കുന്ന സാന്പത്തിക സ്രോതസുകളെ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഉപരോധം. തുടർച്ചയായ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്ക് മേ
ൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യു.എൻ രക്ഷാസമിതി നേരത്തെ തീരുമാനിച്ചിരുന്നു. 

എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം, തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങൾക്കും സന്പൂർണവിലക്ക്, വിദേശത്തുനിന്ന് ഉത്തര കൊറിയയിലേക്ക് പണമയക്കുന്നത് തടയൽ തുടങ്ങിയ ഉപരോധങ്ങളാണ് യു.എൻ പ്രഖ്യാപിച്ചത്. ഇതുകൂടാതെയാണ് യു.എസ് പുതിയ ഉപരോധങ്ങൾ നടപ്പാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed